അന്തർ സംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്‌സ് ഈടാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു

supreme court

അന്തർസംസ്ഥാന ബസുകൾക്ക് അതിർത്തി ടാക്‌സ് ഈടാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേരളാ ലൈസൻസ് ട്രാവൽസ് അടക്കം 24 ബസുടമകൾ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ഇടപെടൽ. കേരളം, തമിഴ്‌നാട്, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷനുള്ള ബസുകൾ സർവീസിനായി എത്തുമ്പോൾ അതിർത്തി ടാക്‌സ് എന്ന നിലയിൽ നികുതി ഈടാക്കിയിരുന്നു

കേന്ദ്രസർക്കാരിന്റെ പുതിയ നിയമപ്രകാരം അഖിലേന്ത്യാ പെർമിറ്റുകളുള്ള വാഹനങ്ങൾക്ക് ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് സർവീസ് നടത്തുമ്പോൾ അതിർത്തി ടാക്‌സ് പോലെയുള്ള പ്രത്യേക നികുതികൾ ഈടാക്കരുതെന്ന് നിർദേശമുണ്ടായിരുന്നു. എന്നാൽ ഇത് നിലനിൽക്കെ കേരളം, തമിഴ്‌നാട് സർക്കാരുകൾ നികുതി ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകൾ കോടതിയെ സമീപിച്ചത്.
 

Share this story