മുകേഷ് അംബാനിക്കും കുടുംബത്തിനും എല്ലായിടത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി
Wed, 1 Mar 2023

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്കും കുടുംബത്തിനും മുംബൈയിൽ മാത്രമല്ല, ഇന്ത്യയിലെവിടെയും വിദേശത്തും സെഡ് പ്ലസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ഇതിന്റെ ചെലവ് അംബാനി കുടുംബം തന്നെ വഹിക്കണം. കുടുംബം മഹാരാഷ്ട്രയിലാണെങ്കിൽ സംസ്ഥാന സർക്കാരിനും ബാക്കിയുള്ള സ്ഥലങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിനുമായിരിക്കും സുരക്ഷാ ചുമതല
അംബാനിക്കും കുടുംബത്തിനും സർക്കാർ സുരക്ഷ നൽകുന്നതിന് എതിരായ ഹർജി ത്രിപുര ഹൈക്കോടതി പരിഗണിക്കുന്നത് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലാണ് ഉത്തരവ്. ഇവരുടെ സുരക്ഷ സംബന്ധിച്ച ഫയലുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാകണമെന്ന് ത്രിപുര ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നേരത്തെ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരുന്നു.