മണിപ്പൂരിൽ സുപ്രീം കോടതിയുടെ ഇടപെടൽ; മൂന്നംഗ സമിതിയെ നിയോഗിച്ചു
Aug 7, 2023, 17:21 IST

മണിപ്പൂരിൽ സുപ്രീം കോടതിയുടെ കർശന ഇടപെടലുമായി സുപ്രിം കോടതി. മുൻ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തൽ അധ്യക്ഷയായ മൂന്നംഗ സമിതിയെ നിയോഗിച്ചു. ശാലിനി ജോഷി, മലയാളിയായ ആശാ മേനോൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങൾ സമിതി പരിശോധിക്കും.
മനുഷ്യാവകാശ വിഷയങ്ങൾ, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയിൽ റിപ്പോർട്ട് നൽകും. പ്രത്യേക അന്വേഷണ സംഘങ്ങൾക്ക് മേൽനോട്ടത്തിനും കോടതിയെ സഹായിക്കാനും മുൻ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാൻ മണിപ്പൂർ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകിയിട്ടുണ്ട്