സൂര്യയുടെ വടിവാസൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പണം തട്ടി; തട്ടിപ്പ് സംഘം പിടിയിൽ

Tamil

തമിഴ്‌നാട്ടിൽ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത സംഘത്തിനെതിരെ ചെന്നൈ തേനാംപേട്ട് പൊലിസ് കേസെടുത്തു.
സൂര്യ അഭിനയിക്കുന്ന വാടിവാസൽ സിനിമയിൽ അഭിനയിക്കാനെന്ന വ്യാജ്യേനെ വാട്‌സ് അപ്പിൽ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്.

പ്രമുഖ നിർമാണ കമ്പനിയായ ചെന്നൈയിലെ വി ക്രിയേഷൻസിന്റെ പേരിലായിരുന്നു പരസ്യം. രജിസ്‌ട്രേഷനായി രണ്ടായിരം രൂപയാണ് സംഘം വാങ്ങിയത്. പിന്നീട്, സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞ് പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ തട്ടിയെടുത്തു.

അഭിനയിക്കാനായി വി ക്രിയേഷൻസിന്റെ ഓഫിസിൽ എത്തിയപ്പോഴാണ് കബളിപ്പിയ്ക്കപ്പെട്ട വിവരം അറിഞ്ഞത്. വി ക്രിയേഷൻസിന്റെ ഡയറക്ടർ ജഗദീശൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേനാംപേട്ട് പൊലിസ് കേസെടുത്തത്.

സൂര്യ ഇരട്ടവേഷത്തിലെത്തുന്ന ചിത്രമാണ് വടിവാസൽ. ഇതോടെ സൂര്യ ഡബിൾ റോളിലെത്തുന്ന ഏഴാമത്തെ ചിത്രമാകും വടിവാസൽ.

Share this story