ഗവർണർ തിരിച്ചയച്ച പത്ത് ബില്ലുകളും നിയമസഭയിൽ വീണ്ടും പാസാക്കി തമിഴ്‌നാട് സർക്കാർ

Stalin

ചെന്നൈ: തമിഴ്‌നാട് ഗവർണർ ആർഎൻ രവി തിരിച്ചയച്ച 10 ബില്ലുകളും സംസ്ഥാന നിയമസഭ വീണ്ടും പാസാക്കി. ശനിയാഴ്ച ചേർന്ന പ്രത്യേക സമ്മേളനത്തിലാണ് തമിഴ്‌നാട് നിയമസഭ 10 ബില്ലുകളും അംഗീകരിച്ചത്. തമിഴ്നാട് ഗവർണർ ആർഎൻ രവിയുടെ അനുമതിക്കായി സർക്കാർ അയച്ച ബില്ലുകൾ തിരിച്ചയച്ചതിന് പിന്നാലെയാണ് നിയമസഭ ചേർന്നത്. സഭാനടപടികൾ ആരംഭിച്ചതിന് തൊട്ടുപിന്നാലെ എഐഎഡികെ നിലവിലുള്ളവരും, ബിജെപി ജനപ്രതിനിധികളും പ്രധിഷേധിച്ച് ഇറങ്ങിപോയി.

നിയമം, കൃഷി, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വിവിധ വകുപ്പുകൾ ഉൾക്കൊള്ളുന്ന ബില്ലുകളാണ് പ്രത്യേക സിറ്റിംഗിൽ സഭ പാസാക്കിയത്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി നൽകേണ്ടത് ഗവർണറുടെ കടമയാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിയമസഭയിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കാമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

'ഗവർണർ ചില ബില്ലുകളെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ, സംസ്ഥാനം ഉടനടി അതിന് മറുപടി നൽകിയിരുന്നു. ഗവർണർ ആവശ്യപ്പെട്ട വ്യക്തത സർക്കാർ നൽകാത്ത ഒരു സംഭവവും ഉണ്ടായിട്ടില്ല,10 ബില്ലുകളുടെ അനുമതി തടഞ്ഞുവെച്ച ഗവർണറുടെ നടപടി തമിഴ്‌നാട്ടിലെ ജനങ്ങളോടും നിയമസഭയോടുള്ള അവഹേളനമാണ്,' എംകെ സ്റ്റാലിൻ വ്യക്തമാക്കി.


തമിഴ്നാട് ഗവർണറായി നിയമിതനായ വ്യക്തി സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കണം. കമ്പനിയുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് സഹായിക്കാൻ കഴിയും. എന്നാൽ, ഇതിനെല്ലാം പകരം ഗവർണർ എല്ലാ ദിവസവും സംസ്ഥാന പദ്ധതികൾ എങ്ങനെ സ്തംഭിപ്പിക്കണമെന്നാണ് ചിന്തിക്കുന്നത്,' സ്റ്റാലിൻ കൂട്ടിച്ചേർക്കുന്നു.

Share this story