തമിഴ്നാടിന് മൂന്നാം വന്ദേഭാരത് എക്സ്പ്രസ്; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

Vande

ചെന്നൈ: ത​മി​ഴ്നാ​ടി​ന് അ​നു​വ​ദി​ച്ച മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ആഗസ്റ്റ് ആ​റി​നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തേ​ക്കും. ചെ​ന്നൈ​യി​ൽ നി​ന്ന് തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്കാ​ണു സ​ർ​വീ​സ്. സാ​ധാ​ര​ണ എ​ക്സ്പ്ര​സ് ട്രെ​യ്നു​ക​ളെ​ക്കാ​ൾ യാ​ത്രാ സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ കു​റ​യ്ക്കാ​ൻ പു​തി​യ സ​ർ​വീ​സി​നാ​കും. എ​ട്ടു കോ​ച്ചു​ക​ളു​ള്ള വ​ണ്ടി​ക്ക് ട്രി​ച്ചി​യി​ലും മ​ധു​ര​യി​ലും മാ​ത്ര​മാ​കും സ്റ്റോ​പ്പു​ക​ൾ.

ട്രെ​യ്‌​നി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​ല്ലൂ​ർ, പാ​ള​യം​കോ​ട്ട, ചേ​ര​ൻ​മ​ഹാ​ദേ​ലി എ​ന്നീ സ്റ്റേ​ഷ​നു​ക​ൾ പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ചെ​ന്നൈ​യി​ൽ നി​ന്നു കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു​ള​ള വ​ന്ദേ​ഭാ​ര​ത് ക​ഴി​ഞ്ഞ ഏ​പ്രി​ൽ എ​ട്ടി​ന് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തി​രു​ന്നു. ചെ​ന്നൈ​യി​ൽ നി​ന്ന് മൈ​സൂ​രു​വി​ലേ​ക്കു​ള്ള മ​റ്റൊ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സി​നും റെ​യ്‌​ൽ​വേ നേ​ര​ത്തേ തു​ട​ക്ക​മി​ട്ടി​രു​ന്നു.

Share this story