ഏക സിവിൽ കോഡിന്റെ പേരിൽ ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി

kcr

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഏകീകൃത സിവിൽ കോഡിന്റെ പേരിൽ ജനങ്ങളെ വീണ്ടും ഭിന്നിപ്പിക്കാൻ ഗൂഢാലോചന നടത്തുകയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ഇന്ത്യ ഒന്നിലധികം സംസ്‌കാരങ്ങൾ, പാരമ്പര്യങ്ങൾ, ജാതികൾ, മതങ്ങൾ എന്നിവയാൽ അനുഗ്രഹീതമാണ്. ലോകത്തിന് നാനാത്വത്തിൽ ഏകത്വത്തിൽ മാതൃകയായി നിലകൊള്ളുന്നുവെന്നും റാവു പറഞ്ഞു

ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുന്നതിനായി ബിആർഎസ് ബില്ലിനെ ശക്തമായി എതിർക്കും. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തിന് ഹാനികരമായ കേന്ദ്രസർക്കാർ തീരുമാനങ്ങളെ എതിർക്കുമെന്നും ചന്ദ്രശേഖർ റാവു പറഞ്ഞു.
 

Share this story