ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്ര ചെയ്തിരുന്ന കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

bike

തമിഴ്‌നാട് നാഗർകോവിലിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്തിരുന്ന കുടുംബം ഇറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി. ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ ഇരുചക്രവാഹനമാണ് തീപിടിച്ചത്. രാജാറാമും ഭാര്യയും കുട്ടിയുമാണ് അപകടസമയത്ത് ബൈക്കിൽ യാത്ര ചെയ്തിരുന്നത്

ബൈക്കിന് തീപിടിച്ചയുടനെ രാജാറാം ഭാര്യയെയും കുട്ടിയെയുമായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഓടിക്കയറുകയായിരുന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്.
 

Share this story