സെപ്റ്റംബർ 18 മുതൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്ര സർക്കാർ; അജണ്ട വ്യക്തമാക്കിയില്ല

parliment

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് സമ്മേളനം. അഞ്ച് തവണ പാർലമെന്റ് ചേരും. പുതിയ കെട്ടിടത്തിലായിരിക്കുമോ സമ്മേളനമെന്ന കാര്യത്തിൽ വ്യക്തതയില്ല. സമ്മേളനത്തിന്റെ അജണ്ടകൾ എന്താണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടില്ല

ഫലപ്രദമായ ചർച്ചകൾക്കാണ് സമ്മേളനം വിളിച്ചതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.
 

Share this story