രാജ്യത്തിന്റെ പേര് ഇന്ത്യ മാറ്റി ഭാരത് എന്നാക്കും; ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാമെന്ന് ബിജെപി എംപി

dilip

രാജ്യത്തിന്റെ പേര് ഇന്ത്യയെന്നത് മാറ്റി ഭാരത് എന്നാക്കി മാറ്റുമെന്ന് ബിജെപി എംപി ദിലീപ് ഘോഷ്. പേരുമാറ്റത്തെ എതിർക്കുന്നവർക്ക് രാജ്യം വിട്ടുപോകാമെന്നും ബിജെപി എംപി പറഞ്ഞു. കൊൽക്കത്തയിലെ വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും ബംഗാളിൽ നിന്നുള്ള ബിജെപി നേതാവായ ദിലീപ് ഘോഷ് പറഞ്ഞു

ബംഗാളിൽ ബിജെപി അധികാരത്തിലെത്തിയാൽ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റും. അത് ഇഷ്ടപ്പെടാത്തവർക്ക് രാജ്യം വിടാൻ സ്വാതന്ത്ര്യമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.
 

Share this story