ദളിത് വരൻ കുതിരപ്പുറത്തെത്തി; കല്ലെറിഞ്ഞും അധിക്ഷേപിച്ചും മേൽജാതിക്കാർ, 11 പേർ അറസ്റ്റിൽ

police

വിവാഹ വേദിയിലേക്ക് കുതിരപ്പുറത്ത് എത്തിയ കീഴ്ജാതിക്കാരനായ വരനും കുടുംബക്കാർക്കുമെതിരെ മേൽജാതിക്കാരുടെ കല്ലേറ്. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഷെഹ്‌റ താലൂക്കിലെ തർസങ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തിൽ വൻ പ്രതിഷേധമുയർന്നതിന് പിന്നാലെ പോലീസ് 11 പേരെ അറസ്റ്റ് ചെയ്തു

കഴിഞ്ഞ ദിവസം രാത്രി നടന്ന ഘോഷയാത്രയുടെ മുന്നിൽ വരൻ കുതിരപ്പുറത്തേറി വരുന്നത് കണ്ട സവർണ ജാതിക്കാർ കല്ലെടുത്തെറിയുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. ക്ഷത്രിയ ജാതിക്കാർ മാത്രമേ കുതിരപ്പുറത്ത് കയറാവൂ എന്നാണ് ഇവർ വാദിച്ചത്. തുടർന്ന് വരനെ കുതിരപ്പുറത്ത് നിന്ന് വലിച്ച് താഴെയിടുകയും ചെയ്തു. സംഭവത്തിൽ വരന്റെ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
 

Share this story