മക്കളെ കാണാൻ ആഗ്രഹം; കാമുകനൊപ്പം ജീവിക്കാൻ പാക്കിസ്ഥാനിലേക്ക് പോയ അഞ്ജു തിരിച്ചെത്തിയേക്കും
Sep 18, 2023, 10:46 IST

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പാക് യുവാവിനൊപ്പം ജീവിക്കാനായി പാക്കിസ്ഥാനിലേക്ക് പോയ യുപി സ്വദേശിനി അഞ്ജു(34) അടുത്ത മാസം തിരിച്ചെത്തിയേക്കും. ഇന്ത്യയിലുള്ള രണ്ട് മക്കളെ കാണാത്തതിനാൽ അവർ മാനസിക ബുദ്ധിമുട്ടിലാണെന്നും ഉടൻ തിരിച്ചെത്തിയേക്കുമെന്നും പാക് ഭർത്താവ് നസറുല്ല(29) അറിയിച്ചു. ഫാത്തിമ എന്ന പേര് സ്വീകരിച്ച അഞ്ജു ജൂലൈ 25നാണ് നസറുല്ലയെ വിവാഹം ചെയ്തത്.