ഈസ്റ്റ് ഇന്ത്യാ കമ്പനിയിലും ഇന്ത്യയുണ്ട്; പ്രതിപക്ഷ സഖ്യത്തിന്റെ പുതിയ പേരിനെ വിമർശിച്ച് മോദി
Jul 25, 2023, 12:38 IST

പ്രതിപക്ഷ സഖ്യത്തിന്റെ ഇന്ത്യ എന്ന പുതിയ പേരിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ എന്ന് പേര് ചേർത്താൽ ജനം അഴിമതി പൊറുക്കില്ല. പുതിയ പേര് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേരിലും തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദ്ദിന്റെ പേരിലും ഇന്ത്യ എന്നുണ്ട്. ഇതുപോലെ പല ഇന്ത്യാവിരുദ്ധ സംഘടനകളുടെ പേരിലും ഇന്ത്യ എന്ന പേര് ചേർക്കുന്നത് ഇന്ത്യ വിരുദ്ധത വ്യക്തമാക്കാൻ വേണ്ടിയാണ്
ഇന്ത്യ എന്ന് പ്രതിപക്ഷ സഖ്യത്തിന് പേര് ഉപയോഗിക്കുന്നതിലൂടെ അവരുടെ അഴിമതികൾ ജനം മറക്കില്ല. രാജ്യത്ത് എന്താണ് വികസനം എന്നുള്ളത് വ്യക്തമാക്കുന്ന വർഷങ്ങളാണ് കടന്നുപോയത്. ഇതെല്ലാം ജനം പരിഗണിക്കം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് പ്രവർത്തിക്കണമെന്നും ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ മോദി പറഞ്ഞു.