ഇന്ത്യ ഏകോപന സമിതിയിൽ 13 അംഗങ്ങൾ; കോൺഗ്രസിൽ നിന്നും കെസി വേണുഗോപാൽ

oppo

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഏകോപന സമിതിയിൽ 13 പേർ. കെസി വേണുഗോപാൽ, ശരദ് പവാർ, സഞ്ജയ് റാവത്ത്, എംകെ സ്റ്റാലിൻ, ഡി രാജ തുടങ്ങിയവരാണ് സമിതിയിലുള്ളത്. നേതൃപദവിയിൽ ആരായിരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ച് അംഗങ്ങൾ വീതമുള്ള പാർട്ടികൾക്കാണ് 13 അംഗ സ്റ്റിയറിംഗ് സമിതിയിൽ പ്രാതിനിധ്യം നൽകിയിരിക്കുന്നത്.

കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെസി വേണുഗോപാലാണ് സമിതിയിലുള്ളത്. ശിവസേനയിൽ നിന്ന് സഞ്ജയ് റാവത്ത്. സിപിഐയെ പ്രതിനിധീകരിച്ച് ഡി രാജയും ഡിഎംകെയ പ്രതിനിധീകരിച്ച് എംകെ സ്റ്റാലിനും സമിതിയിലുണ്ട്.
 

Share this story