വിവാഹബന്ധം വേർപെടുത്തിയിട്ടില്ല, അഞ്ജുവിന് മറ്റൊരു വിവാഹം കഴിക്കാനാകില്ല: ഭർത്താവ്

അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് പോയി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത രാജസ്ഥാൻ അൽവാർ സ്വദേശി അഞ്ജുവിനെതിരെ ഭർത്താവ് അരവിന്ദ് കുമാർ രംഗത്ത്. അഞ്ജുവുമായുള്ള വിവാഹബന്ധം താൻ വേർപെടുത്തിയിട്ടില്ലെന്നും അതിനാൽ അവർക്ക് അതിർത്തി കടന്നുപോയി മറ്റൊരു വിവാഹം ചെയ്യാൻ കഴിയില്ലെന്നും അരവിന്ദ് കുമാർ പറഞ്ഞു
മൂന്ന് വർഷം മുമ്പ് ഡൽഹി കോടതിയിൽ വിവാഹമോചന പേപ്പർ നൽകിയിട്ടുണ്ടെന്നാണ് അഞ്ജു പറയുന്നത്. എന്നാൽ തനിക്ക് ഇതുവരെ കോടതിയിൽ നിന്ന് സമൻസോ നോട്ടീസോ ലഭിച്ചിട്ടില്ല. പേപ്പറുകളിൽ അവരിപ്പോഴും എന്റെ ഭാര്യയാണ്. അതുകൊണ്ട് തന്നെ അവർക്ക് മറ്റൊരാളെ വിവാഹം ചെയ്യാനാകില്ല. സർക്കാർ ഇക്കാര്യം അന്വേഷിക്കണമെന്നും അരവിന്ദ് കുമാർ പറഞ്ഞു
പാക്കിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെത്തിയ അഞ്ജു ഫേസ്ബുക്ക് സുഹൃത്തായ നസ്‌റുല്ലയെ വിവാഹം ചെയ്ത് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം നടത്തി ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നാണ് റിപ്പോർട്ട്. പാക്കിസ്ഥാനിലേക്ക് പോകാൻ വ്യാജ പാസ്‌പോർട്ടും രേഖകളുമാണോ അഞ്ജു സമർപ്പിച്ചതെന്നും അന്വേഷണം നടത്തണമെന്നാണ് അരവിന്ദ് കുമാർ പറയുന്നത്.