വിവാഹാഭ്യർഥന നിരസിച്ചു; ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു
Jul 28, 2023, 16:50 IST

ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു. വെള്ളിയാഴ്ച രാവിലെ മാളവ്യനഗർ അരബിന്ദോ കോളജിന് പുറത്താണ് സംഭവം. കമല നെഹ്‌റു കോളജ് വിദ്യാർഥിനിയായ നർഗീസാണ്(25) കൊല്ലപ്പെട്ടത്. സംഭവത്തിൽ 28കാരനായ ഇർഫാൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. വിവാഹത്തിന് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു
ഇർഫാനൊപ്പമാണ് അരബിന്ദോ കോളജിന് സമീപത്തെ പാർക്കിൽ നർഗീസ് എത്തിയത്. പാർക്കിൽ വെച്ച് ഇരുമ്പ് വടി കൊണ്ട് നർഗീസിനെ തലയ്ക്കടിക്കുകയായിരുന്നു. പാർക്കിലെ ബെഞ്ചിൽ രക്തം വാർന്ന നിലയിൽ നർഗീസിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ ഇർഫാനെ പോലീസ് അറസ്റ്റ് ചെയ്തു