വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടങ്ങി; പാർട്ടിയെ വീണ്ടെടുക്കുമെന്ന് ശരദ് പവാർ

pawar

മഹാരാഷ്ട്രയിൽ എൻസിപിയിലെ വിമത നീക്കത്തിൽ തളരില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടങ്ങിയെന്നും പാർട്ടിയെ വീണ്ടെടുക്കുമെന്നും പവാർ വ്യക്തമാക്കി. ഇന്ന് മഹാരാഷ്ട്രയിലെയും രാജ്യത്തെയും സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പിളർപ്പുണ്ടാക്കാൻ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. എൻസിപിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ യഥാർഥ സ്ഥലം ഞങ്ങൾ കാണിച്ചു കൊടുക്കും. 

വർഗീയ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി. വിമത പ്രവർത്തനം സംഭവിക്കട്ടെ. പാർട്ടിയെ ഞാൻ വീണ്ടെടുക്കുമെന്നും പവാർ പറഞ്ഞു. പാർട്ടി വിട്ട വിമതർക്ക് മടങ്ങി വരാമെന്നും പവാർ പറഞ്ഞു. എന്നാൽ ഇതിന് സമയപരിധിയുണ്ടെന്നും പവാർ ഓർമിപ്പിച്ചു.
 

Share this story