പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി

saibaba

പ്രൊഫസർ ജി എൻ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. കേസിൽ വീണ്ടും വാദം കേട്ട് തീർപ്പാക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ എംആർ ഷാ, സിടി രവികുമാർ അടങ്ങിയ ബെഞ്ചാണ് കേസ് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയത്

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സായിബാബയെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ 2017 മാർച്ചിലാണ് സായിബാബയെ ഗഢ്ചിറോളി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
 

Share this story