ഇ ഡി ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി

supreme court

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറുടെ കാലാവധി മൂന്നാം തവണയും നീട്ടി നൽകിയ കേന്ദ്രസർക്കാർ നടപടി സുപ്രിം കോടതി റദ്ദാക്കി. 15 ദിവസത്തിനകം പുതിയ ഡയറക്ടറെ നിയമിക്കാൻ കോടതി ഉത്തരവിട്ടു. നിലവിലെ ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാം. മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിയുടെ ലംഘനമാണെന്നും സുപ്രിം കോടതി വ്യക്തമാക്കി

രണ്ട് വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് പലതവണ കാലാവധി നീട്ടി. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. എന്നാൽ നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ നിയമത്തിൽ ഓർഡിനൻസിലൂടെ ഭേദഗതി കൊണ്ടുവന്നു. ഇതുപ്രകാരം 5 വർഷം വരെ കാലാവധി നീട്ടാം.
 

Share this story