കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീം കോടതി തള്ളി

supreme court

കേന്ദ്ര ഏജൻസികളെ സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി 14 പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് കോടതി നിലപാട് സ്വീകരിച്ചതോടെ പ്രതിപക്ഷ പാർട്ടികൾ ഹർജി പിൻവലിച്ചു

ഇ ഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ വാദം. ഇപ്പോൾ ഏജൻസികൾ അന്വേഷിക്കുന്ന കേസുകളിൽ ഭൂരിപക്ഷത്തിലും പ്രതിപക്ഷ നേതാക്കളാണ് പ്രതികൾ. കോൺഗ്രസ്, സിപിഎം, ഡിഎംകെ, ആർജെഡി, ബിആർഎസ്, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
 

Share this story