മുതിർന്ന പൗരൻമാർക്ക് റെയിൽവേ ടിക്കറ്റിൽ ഇളവ് പുനഃസ്ഥാപിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി

supreme court

മുതിർന്ന പൗരൻമാർക്ക് റെയിൽവേ ടിക്കറ്റ് നിരക്കിലുണ്ടായിരുന്ന ഇളവ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കൊവിഡ് കാലത്ത് നിർത്തലാക്കിയ ഇളവുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എം കെ ബാലകൃഷ്ണനാണ് കോടതിയെ സമീപിച്ചത്. മുതിർന്ന പൗരൻമാരുടെ ആവശ്യങ്ങൾ പരിഗണിച്ച് സർക്കാരാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. വയോജനങ്ങൾക്ക് ഇളവ് നൽകാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന വാദവും കോടതി നിരസിച്ചു

കൊവിഡിനെ തുടർന്ന് ജനങ്ങളുടെ യാത്ര കുറയ്ക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു മുതിർന്ന പൗരൻമാർക്കുള്ള യാത്രാ ഇളവ് റെയിൽവേ 2020ൽ നിർത്തലാക്കിയത്. കൊവിഡിന് മുമ്പുണ്ടായിരുന്ന ഇളവുകൾ പുനരാരംഭിക്കാൻ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.
 

Share this story