കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള മഅദനിയുടെ ഹർജി സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും

Madani

കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള അബ്ദുനാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. മൂന്ന് മാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദമുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം പൂർണമായും നടപ്പാക്കാൻ സാധിച്ചില്ല

സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി യാത്ര മുടക്കാനായിരുന്നു കർണാടക സർക്കാർ തുടക്കം മുതൽ സ്വീകരിച്ച നിലപാടെന്നും സിബൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ കർണാടക സർക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കർണാടക സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വിഷയത്തിൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.
 

Share this story