അരിക്കൊമ്പന്റെ ഭീഷണി നീങ്ങി; മേഘമലയിൽ വിനോദസഞ്ചാരത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

meghamala

തേനി മേഘമല വന്യജീവി സങ്കേതത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. അരിക്കൊമ്പൻ ജനവാസ മേഖലയിൽ ഇറങ്ങിയ സാഹചര്യത്തിലായിരുന്നു വിലക്ക്. കഴിഞ്ഞ ഒരു മാസമായി വിലക്ക് തുടരുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ വിട്ടതോടെയാണ് വിലക്ക് പിൻവലിച്ചത്

അതേസമയം ഇന്നലെ രാത്രി മുതൽ അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിക്കുന്നില്ല. 50 അംഗ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്. ആന ഉൾവനത്തിലേക്ക് കയറിയതു കൊണ്ടാകാം സിഗ്നൽ നഷ്ടമായതെന്നാണ് സംശയിക്കുന്നത്. അവസാനം സിഗ്നൽ ലഭിച്ചത് കോതയാർ ഡാം പരിസരത്ത് നിന്നാണ്.
 

Share this story