ദുരന്തത്തിലേക്കുള്ള ടിക്കറ്റ്; രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ പരിഹസിച്ച് ബിജെപി

Rahul

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പരിഹസിച്ച് ബിജെപി. രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ സഖ്യമായ ഇന്ത്യയെയും പരിഹസിക്കുന്ന കാർട്ടൂൺ എക്‌സിൽ പങ്കുവെച്ചാണ് പരിഹാസം. 

രാഹുൽ ഗാന്ധി വിമാനം പറത്തുന്ന ചിത്രം സഹിതമാണ്‌ ട്വീറ്റ്‌. ഹോട്ട് എയർ ഇന്ത്യ, ദുരന്തത്തിലേക്കുള്ള നിങ്ങളുടെ ടിക്കറ്റ് എന്നാണ് ട്വീറ്റിലുള്ളത്. കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധിയാകും കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞത്.
 

Share this story