പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് ചോർന്നതിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Modi

പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ട് ചോർന്നതിൽ ഇടപെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ഇത് സംബന്ധിച്ച വിശദാംശങ്ങൾ തേടി. കൊച്ചിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണറും അറിയിച്ചു

ഇന്റലിജൻസ് മേധാവിയുടെ റിപ്പോർട്ട് ചോർന്നത് ഗുരുതര വീഴ്ചയെന്നാണ് ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നത്. പിഎഫ്‌ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഭീഷണി ഗൗരവമായി കാണണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിന് നിർദേശം നൽകി. പഞ്ചാബിലുണ്ടായതിന് സമാനമായ പ്രതിഷേധം കേരളത്തിലും ഉണ്ടാകാനുള്ള സാധ്യതയാണ് ആഭ്യന്തര മന്ത്രാലയം കാണുന്നത്.


 

Share this story