അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർഥ്യം മറച്ചുവെക്കേണ്ട കാര്യമില്ല; വിമർശനവുമായി രാഹുൽ

rahul

അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർഥ്യം സർക്കാർ മറച്ചുവെക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നമ്മുടെ പാവപ്പെട്ട ആളുകളെയും മൃഗങ്ങളെയും മറയ്ക്കുന്നു. ഇന്ത്യയുടെ യാഥാർഥ്യം അതിഥികളിൽ നിന്ന് മറച്ചുവെക്കേണ്ട കാര്യമില്ലെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ രാഹുൽ ഗാന്ധി പോസ്റ്റ് ചെയ്തു

ജി20 പ്രതിനിധികളുടെ സന്ദർശനത്തിന് മുമ്പായി സെൻട്രൽ ഡൽഹിയിലെ രാജ്ഘട്ടിലും പരിസരങ്ങളിലും കുരങ്ങുകളുടെയും നായ്ക്കളുടെയും ശല്യം തടയാൻ ഡൽഹി പോലീസ് ഏജൻസികളുടെ സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. മുനീർക്ക ട്രാഫിക് ജംഗ്ഷന് സമീപമുള്ള ചേരിയും പോലീസ് മറച്ചിരുന്നു.
 

Share this story