കൊവിഡ് കേസുകളിൽ കുറവില്ല; 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ്, 42 മരണം
Apr 22, 2023, 11:55 IST

രാജ്യത്തെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ 67,556 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഏപ്രിൽ 21ന് സജീവ രോഗികളുടെ എണ്ണം 66,170 ആയിരുന്നു. 24 മണിക്കൂറിനിടെ 10,765 പേർ രോഗമുക്തി നേടി. 4.42 കോടി പേർ കൊവിഡിൽ നിന്നും രോഗമുക്തി നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത 42 മരണങ്ങളിൽ പത്തെണ്ണവും കേരളത്തിൽ നിന്നുള്ളതാണ്. രാജ്യവ്യാപക വാക്‌സിനേഷൻ ക്യാമ്പയിന് കീഴിൽ ഇതുവരെ 220.66 കോടി വാക്‌സിനാണ് വിതരണം ചെയ്തത്.