വിമാനത്തിലെത്തിയ ബാഗിനുള്ളിൽ 78 പാമ്പുകളും, ജീവൻ നഷ്ടപ്പെട്ട 6 കപൂച്ചിൻ കുരങ്ങുകളും; കേസെടുത്ത് കസ്റ്റംസ്

Bang

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിലെത്തിയ ബാഗേജിൽ നിന്ന് പിടിച്ചെടുത്തത് അപൂർവ ഇനത്തിൽ പെട്ട 78 പാമ്പുകളെയും ജീവൻ നഷ്ടപ്പെട്ട 6 കപൂചിൻ കുരങ്ങുകളെയും. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ബാങ്കോക് ഫ്ലൈറ്റിലാണ് ബാഗേജ് ബംഗളൂരുവിലെത്തിയത്. ഇതേത്തുടർന്ന് വന്യജീവികളെ കടത്താൻ ശ്രമിച്ച കേസിൽ കസ്റ്റംസ് കേസെടുത്തു.

ബുധനാഴ്ച ബംഗളൂരുവിലെത്തിയ ബാഗേജിൽ പല നിറങ്ങളിലുള്ള 55 പെരുമ്പാമ്പുകളും 17 രാജവെമ്പാലകളുമാണുണ്ടായിരുന്നത്. ഇവയെല്ലാം ജീവനുള്ള അവസ്ഥയിലായിരുന്നു. എന്നാൽ ബാഗിനുള്ളിലെ കപൂച്ചിൻ കുരങ്ങുകളെല്ലാം ചത്തിരുന്നു. വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെടുന്നവയാണ് പിടിച്ചെടുത്തവയെല്ലാം. കപൂച്ചിൻ കുരങ്ങുകളെ നിയമാനുസൃതമായി സംസ്കരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Share this story