പുതുപ്പള്ളിയിൽ ചരിത്ര വിജയമുണ്ടാകും; ചാണ്ടി ഉമ്മൻ അപ്പന്റെ പിൻഗാമിയെന്ന് ആന്റണി

antony

ഉമ്മൻ ചാണ്ടിയില്ലാത്ത രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു

പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു. പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് പോകുമെന്നും ആന്റണി പറഞ്ഞു
 

Share this story