അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് തെരഞ്ഞെടുപ്പിൽ ആജീവനാന്ത വിലക്ക് നൽകണം: അമികസ്‌ക്യൂറി റിപ്പോർട്ട്

supreme court

അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട പൊതുപ്രവർത്തകർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്ന് അമികസ് ക്യൂറി റിപ്പോർട്ട്. മുതിർന്ന അഭിഭാഷകനായ വിജയ് ഹസാരികയാണ് സുപ്രീം കോടതിയിൽ അഭിപ്രായം അറിയിച്ചത്. ശിക്ഷിക്കപ്പെട്ടവർ ആറ് വർഷത്തെ വിലക്കിന് ശേഷം മത്സരിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതക്ക് വിരുദ്ധമാണെന്നും റിപ്പോർട്ടിൽ പറയുന്നു

നിയമനിർമാണ സഭാംഗത്വം പരമ പവിത്രമാണ്. കുറ്റം ചെയ്തവർ ആറ് വർഷത്തെ അയോഗ്യതക്ക് ശേഷം തൽസ്ഥാനം വഹിക്കുന്നത് ധാർമികതയല്ല. അതിനാൽ സ്ഥിരം അയോഗ്യത പ്രഖ്യാപിക്കണമെന്നാണ് അമികസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യയ നൽകിയ ഹർജിയിലാണ് കോടതി അമികസ് ക്യൂറിയെ നിയോഗിച്ചത്. സെപ്റ്റംബർ 15ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും
 

Share this story