ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

mine

ജാർഖണ്ഡിലെ ധൻബാദിൽ കൽക്കരി ഖനി ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അനധികൃതമായി പ്രവർത്തിച്ച ഖനിയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്

പ്രദേശവാസികളുടെ സഹായത്തോടെയാണ് മൂന്ന് പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന സൂചനയുണ്ട്.
 

Share this story