ട്രെയിൻ ആക്രമണം: പ്രതി പിടിയിലായതിൽ അന്വേഷണ ഏജൻസികൾക്ക് നന്ദി പറഞ്ഞ് റെയിൽവേ മന്ത്രി

aswini

എലത്തൂരിൽ ട്രെയിനിൽ തീവെപ്പ് നടത്തിയ പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്നലെ അർധരാത്രിയിലാണ് മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽ വെച്ച് പ്രതി ഷഹറൂഖ് സെയ്ഫിയെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലാണ് പ്രതി പിടിയിലായതെന്ന് മന്ത്രി അറിയിച്ചു

പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും ആർപിഎഫിലും എൻഐഎക്കും നന്ദി പറയുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. പ്രതി ഇന്നലെ രത്‌നഗിരിയിൽ എത്തിയതായി ഇന്റലിജൻസ് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ ആശുപത്രിയിൽ തെരച്ചിൽ നടത്തിയത്. പോലീസ് എത്തിയതറിഞ്ഞ് ഇവിടെ നിന്ന് മുങ്ങിയ പ്രതിയെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പിടികൂടിയത്.
 

Share this story