ത്രിപുരയിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി
Sep 9, 2023, 17:48 IST

ത്രിപുരയിൽ ഭൂചലനം. ധർമ്മനഗറിന് സമീപമാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയാണ് ഇക്കാര്യം അറിയിച്ചത്. ധർമ്മനഗറിൽ നിന്ന് 72 കിലോമീറ്റർ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.