യുപിയിൽ ഓടിക്കൊണ്ടിരിക്കെ ട്രെയിനിൽ തീപിടിച്ചു; എട്ട് പേർക്ക് പരുക്ക്

tt

ഉത്തർപ്രദേശിൽ ട്രെയിന് തീപിടിച്ച് എട്ട് പേർക്ക് പരുക്ക്. ന്യൂഡൽഹി-ദർഭംഗ എക്‌സ്പ്രസിലാണ് തീപിടിത്തുണ്ടായത്. തീപിടിത്തത്തിൽ ട്രെയിനിന്റെ മൂന്ന് സ്ലീപ്പർ കോച്ചുകൾ കത്തിനശിച്ചു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം

യുപിയിലെ സാരാ ഭോപട് റെയിൽവേ സ്റ്റേഷനിലൂടെ ട്രെയിൻ കടന്നുപോകുമ്പോൾ എസ് 1 കോച്ചിൽ നിന്ന് തീയും പുകയും ഉയരുന്നത് സ്റ്റേഷൻ മാസ്റ്റർ കാണുകയും ഉടനെ ഡ്രൈവറെയും ഗാർഡിനെയും വിവരം അറിയിക്കുകയുമായിരുന്നു. ഇതിനിടെ ട്രെയിനിലെ യാത്രക്കാർ അപായ ചങ്ങല വലിക്കുകയും ചെയ്തിരുന്നു

പിന്നാലെ ട്രെയിനിൽ തീ ആളിപ്പടർന്നു. എസ് 1, എസ് 2, സെ് 3 കോച്ചുകൾ കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
 

Share this story