ഉത്തരാഖണ്ഡിലെ തുരങ്കം അപകടം: കുടുങ്ങിയവർക്ക് ഭക്ഷണവും ഓക്‌സിജനും പൈപ്പ് വഴി എത്തിച്ചു
Nov 13, 2023, 12:02 IST

ഉത്തരാഖണ്ഡിൽ ടണൽ ദുരന്തമുണ്ടായ സ്ഥലം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സന്ദർശിച്ചു. കുടുങ്ങിക്കിടക്കുന്നവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എല്ലാവരും സുരക്ഷിതരാണെന്നും ധാമി അറിയിച്ചു. തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഓക്‌സിജനും ഭക്ഷണവും വെള്ളവുമൊക്കെ പൈപ്പ് വഴി എത്തിച്ചു നൽകുന്നുണ്ട്
ഒരു ദിവസത്തിലേറെയായി 40 പേരും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച പുലർച്ചെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയപാതയിലാണ് അപകടമുണ്ടായത്. ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിയവരിലേറെയും. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.