ജാർഖണ്ഡിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ രണ്ട് ഐ എസ് ഭീകരർ അറസ്റ്റിൽ
Nov 9, 2023, 11:28 IST

ജാർഖണ്ഡിൽ രണ്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ഗോഡ, ഹസാരിബാഗ് ജില്ലകളിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഹാരിസ് ഹുസൈൻ, നസീം എന്നിവരാണ് പിടിയിലായത്. ഇതിൽ ഹാരിസ് ഗോഡ ജില്ലയിലെ അസൻബാനി പ്രദേശത്തെ താമസക്കാരനാണ്. സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ഇയാൾ റിക്രൂട്ട് ചെയ്തിരുന്നതായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറിയിച്ചു
ഹസാരിബാഗ് പെലാവൽ എന്ന സ്ഥലത്ത് നിന്നാണ് നസീം അറസ്റ്റിലായത്. ഹാരിസ് ഹുസൈനിൽ നിന്നാണ് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. ഐഎസുമായും പാക്കിസ്ഥാൻ, അഫഗ്ാനിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത സംഘടനകളുമായും ഇവർക്ക് ബന്ധമുണ്ടെന്ന് എ ടി എസ് അറിയിച്ചു