പച്ചക്കറി വാങ്ങാനാവാതെ കണ്ണീരോടെ മടക്കം; വീട്ടിൽ വിരുന്നൊരുക്കി രാഹുൽ ഗാന്ധി

National

പച്ചക്കറികളുടെ വില കുത്തനെ ഉയർന്നതോടെ ദുരിതത്തിലായ പച്ചക്കറി കച്ചവടക്കാരന് വിരുന്നൊരുക്കി നേതാവ് രാഹുൽ ഗാന്ധി. തിങ്കളാഴ്ചയാണ് രാമേശ്വർ എന്ന ഡൽഹിയിലെ പച്ചക്കറി കച്ചവടക്കാരൻ രാഹുൽ ഗാന്ധി വസതിയിൽ ഉച്ചഭക്ഷണമൊരുക്കിയത്. കടയിലേക്ക് തക്കാളി വാങ്ങാനെത്തിയ രാമേശ്വർ ഒഴിഞ്ഞ സഞ്ചിയുമായി തിരികെ പോകുന്നതിന്റെ വിഡിയോ വൈറലായിരുന്നു.

വിഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് രാമേശ്വരിനെ വീട്ടിലേക്ക് ക്ഷണിച്ചത്.രാജ്യം ഇപ്പോൾ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അധികാരമുള്ളവരും അധികാരത്തിൻറെ സംരക്ഷണമുള്ളവരും മറു ഭാഗത്ത് പച്ചക്കറി വാങ്ങാൻ പോലും കഴിയാതെ സാധാരണക്കാരനാണെന്ന് രാഹുൽ പ്രതികരിക്കുന്നു.

കോടിക്കണക്കിന് ഇന്ത്യയുടെ പ്രതിനിധിയാണ് രാമേശ്വരെന്നും പ്രതികൂല സാഹചര്യങ്ങളേയും ചെറിയ ചിരിയോടെ നേരിടുന്ന കർഷകനെ അഭിനന്ദിച്ചാണ് രാഹുലിൻറെ പ്രതികരണം. ജീവസുറ്റ ഹൃദയത്തിനുടമയാണ് രാമേശ്വര് ജി എന്നും കോടിക്കണക്കിന് ഇന്ത്യ പ്രതീകമാണ് അദ്ദേഹമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.


 

Share this story