മിസോറാമിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണു; 17 പേർ മരിച്ചു, വീഡിയോ
Updated: Aug 23, 2023, 14:18 IST

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് 17 പേർ മരിച്ചു. മിസോറാം മുഖ്യമന്ത്രിയാണ് വിവരം പുറത്തുവിട്ടത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസമയത്ത് 40 പേരോളം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്നതായാണ് വിവരം.
നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെയുള്ള സൈരാങ്ങിലാണ് അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ബൈരാബിയെ സൈരാങ്ങുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
Under Construction railway bridge collapses in #Mizoram , 17 workers dead. pic.twitter.com/D87cGtFSuZ
— Smriti Sharma (@SmritiSharma_) August 23, 2023