യുപിയിൽ ബിജെപി നേതാവിനെ വീടിന് പുറത്ത് വെച്ച് വെടിവെച്ച് കൊന്നു

up

ഉത്തർപ്രദേശിലെ മൊറാദാബാദിൽ സ്വന്തം വസതിക്ക് പുറത്തുവെച്ച് ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. സംഭാൽ സ്വദേശിയായ അനുജ് ചൗധരിയാണ്(34) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. പാർശ്വനാഥ് ഹൗസിംഗ് സൊസൈറ്റിയിലെ വസതിക്ക് പുറത്തുവെച്ചാണ് വെടിയേറ്റത്. 

അനുജ് ചൗധരിക്ക് നേരെ ബൈക്കിലെത്തിയ മൂന്ന് പേർ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ചൗധരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഷ്ട്രീയ എതിരാളികളാണ് കൊലപാതകത്തിന് പിന്നിലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ നാല് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്‌
 

Share this story