ഉത്തരാഖണ്ഡ് തുരങ്കം അപകടം: രക്ഷാദൗത്യം തുടരുന്നു, അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Nov 14, 2023, 11:52 IST

ഉത്തരാഖണ്ഡ് തുരങ്കം അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. വിദഗ്ധരടക്കം ആറംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. അതേസമയം തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെയും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. തുടർച്ചയായി മണ്ണിടിയുന്നതാണ് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നത്.
തുരങ്കത്തിനുള്ളിൽ കുടുങ്ങിയവർ സുരക്ഷിതരാണെന്ന് സംസ്ഥാന സർക്കാർ ഇന്നും ആവർത്തിച്ചു. ഇവർക്ക് ഓക്‌സിജനും വെള്ളവും ഭക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. തൊഴിലാളികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് സ്റ്റീൽ പൈപ്പുകൾ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതുവഴി ഇവരെ പുറത്തെത്തിക്കാനാണ് നീക്കം.