ജി 20ക്കെതിരെ വി 20 പരിപാടി: സിപിഎം കേന്ദ്ര കമ്മിറ്റിയുടെ പഠനകേന്ദ്രമായ സുർജിത് ഭവൻ പോലീസ് അടപ്പിച്ചു

surjit

ജി 20 ഉച്ചകോടിക്കെതിരായി വി 20 എന്ന പരിപാടി സംഘടിപ്പിച്ച സിപിഎമ്മിന്റെ ഡൽഹിയിലെ പഠനകേന്ദ്രമായ സുർജിത്ത് ഭവൻ ഡൽഹി പോലീസ് അടപ്പിച്ചു. മേധാ പട്കർ അടക്കമുള്ളവർ പങ്കെടുക്കേണ്ട പരിപാടിയാണ് പോലീസ് തടസ്സപ്പെടുത്തിയത്. സിപിഎം നേതൃത്വത്തിൽ ആരംഭിച്ച വി 20 വരിപാടിക്ക് ഇന്നലെയാണ് തുടക്കമായത്. 

പരിപാടിക്ക് മുൻകൂർ അനുമതി തേടിയില്ലെന്ന കാരണം പറഞ്ഞാണ് പോലീസ് നടപടി. സുർജിത് ഭവന് മുന്നിൽ കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ഞൂറിലധികം സാമ്പത്തിക ശാസ്ത്രജ്ഞരും ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും രാഷ്ട്രീയ പ്രവർത്തകരുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
 

Share this story