അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരായ വിധി; കോൺഗ്രസ് ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

rahul

അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനെന്നുള്ള കോടതി വിധിക്കെതിരെ കോൺഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. മോദി പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാകും ഹൈക്കോടതിയെ സമീപിക്കുക. 

പട്‌ന കോടതിയുടെ വിധിക്കെതിരെ ഇതിനോടകം കോൺഗ്രസ് ബിഹാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അപകീർത്തി കേസിൽ ഈ മാസം 25ന് രാഹുൽ നേരിട്ട് ഹാജരാകണമെന്നാണ് പട്‌ന കോടതിയുടെ നിർദേശം. അതേസമയം രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ എത്തും. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ നടക്കുന്ന ബസവജയന്തി ആഘോഷങ്ങളിൽ രാഹുൽ പങ്കെടുക്കും.
 

Share this story