വിലക്ക് ലംഘിച്ച് ഹരിയാനയിലെ നൂഹിൽ വിഎച്ച്പി ഇന്ന് ഘോഷയാത്ര നടത്തും; കനത്ത ജാഗ്രത
Aug 28, 2023, 08:26 IST

വിലക്ക് ലംഘിച്ച് ഹരിയാനയിലെ നൂഹിൽ ഇന്ന് വിഎച്ച്പിയുടെ ഘോഷയാത്ര. കനത്ത ജാഗ്രതയാണ് സംസ്ഥാനത്ത് തുടരുന്നത്. നൂഹിലെ ശിവക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക. വിവിധ ഹിന്ദു സംഘടനകൾ ഘോഷയാത്രയിൽ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജൂലൈ 31ന് ഘോഷയാത്രക്ക് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കലാപമുണ്ടാകുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു
ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നൂഹിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്റർനെറ്റ് സേവനം രണ്ട് ദിവസം മുമ്പേ റദ്ദാക്കി. ജില്ലാ ഭരണകൂടം ഘോഷയാത്രക്ക് അനുമതി നിഷേധിച്ചെങ്കിലും നടത്തുമെന്നാണ് സംഘാടകർ അറിയിച്ചത്.