ഹരിയാനയിലെ നൂഹിൽ വി എച്ച് പി നടത്താനിരുന്ന യാത്ര ഒഴിവാക്കി

nooh

ഹരിയാനയിലെ നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്താനിരുന്ന ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര ഒഴിവാക്കി. ജില്ലാ ഭരണകൂടവും പോലീസും അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യാത്ര ഒഴിവാക്കിയത്. സംഘർഷമുണ്ടാകാതിരിക്കാനായി കർശന സുരക്ഷയിലാണ് ജില്ല. 

കഴിഞ്ഞ തവണ യാത്ര നടത്തിയപ്പോഴുണ്ടായ സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ തവണ യാത്ര പൂർത്തിയാക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇന്ന് യാത്ര നടത്താൻ ശ്രമിച്ചത്. എന്നാൽ പോലീസും ജില്ലാ ഭരണകൂടവും അനുമതി നിഷേധിക്കുകയായിരുന്നു.
 

Share this story