മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇംഫാലിന് സമീപം അഞ്ച് വീടുകൾക്ക് തീയിട്ടു

manipur

മണിപ്പൂരിൽ വീണ്ടും സംഘർഷം. ഇംഫാലിന് സമീപത്തുണ്ടായ സംഘർഷത്തിൽ അഞ്ച് വീടുകൾക്ക് തീയിട്ടു. പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം മണിപ്പൂരിൽ കുക്കി മേഖലകൾക്ക് പ്രത്യേക ഭരണം എന്നാവശ്യം സംസ്ഥാന സർക്കാർ തള്ളി. ഹിൽ കൗൺസിലുകൾക്ക് സ്വയംഭരണം നൽകാമെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചു

മണിപ്പൂരിന്റെ അഖണ്ഡതയിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചത്. മലയോര കൗൺസിലുകൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകാമെന്നും പ്രത്യേക ഭരണകൂടം എന്ന കുക്കി സംഘടനകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സർക്കാർ അറിയിച്ചു. എന്നാൽ പ്രത്യേക ഭരണകൂടം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്നാണ് കുക്കി സംഘടനകളുടെ നിലപാട്.
 

Share this story