വിവാഹ സമ്മാനമായ ഹോം തീയറ്റർ പൊട്ടിത്തെറിച്ച് വരൻ മരിച്ച സംഭവം; വധുവിന്റെ മുൻ കാമുകൻ പിടിയിൽ

home

ഛത്തിസ്ഗഢിൽ വിവാഹ സമ്മാനമായി ലഭിച്ച ഹോം തീയറ്റർ പൊട്ടിത്തെറിച്ച് വരനും വരന്റെ സഹോദരനും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ പിടിയിലായി. സർജു എന്ന യുവാവാണ് പിടിയിലായത്. ഹോം തീയറ്ററിനുള്ളിൽ പ്രതി സ്‌ഫോടക വസ്തു ഘടിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു

കബീർധാം ജില്ലയിലാണ് സംഭവം. വിവാഹ സമ്മാനമായി ലബിച്ച ഹോം തീയറ്റർ വരൻ ഹേമന്ദ്ര മെരാവി ഓൺ ചെയ്തയുടനെ പൊട്ടിത്തെറിക്കുകയായിരുന്നു. വരവൻ ഹേമെന്ദ്ര മെരാവി സംഭവസ്ഥലത്തും സഹോദരൻ രാജ് കുമാർ ചികിത്സക്കിടെയും മരിച്ചു. ഒന്നര വയസ്സുള്ള കുട്ടിയുൾപ്പെടെ നാല് പേർക്ക് പരുക്കേറ്റു. സ്‌ഫോടനത്തിൽ മുറിയുടെ ചുമരും മേൽക്കൂരയും തകർന്നിരുന്നു.
 

Share this story