കർണാടകയിൽ ആരാകും മുഖ്യമന്ത്രി; എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് നൽകും

dk

കർണാടകയിൽ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ കോൺഗ്രസ്. ഭരണമുറപ്പിച്ച് ദിവസം രണ്ടായിട്ടും മുഖ്യമന്ത്രി ആരെന്നതിൽ സസ്‌പെൻസ് തുടരുകയാണ്. ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകർ ഓരോ എംഎൽഎമാരെയും കണ്ട് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. 

വ്യാഴാഴ്ചയാകും സത്യപ്രതിജ്ഞയെന്നാണ് വിവരം. എഐസിസി നിരീക്ഷകർ ഹൈക്കമാൻഡിന് ഇന്ന് റിപ്പോർട്ട് നൽകും. ഇന്നലെ രാത്രി വൈകും വരെ എല്ലാ എംഎൽഎമാരെയും നേരിട്ട് കണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്. മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മല്ലികാർജുന ഖാർഗെ പ്രഖ്യാപനം നടത്തും. 

ഭൂരിപക്ഷം എംഎൽഎമാരും സിദ്ധരാമയ്യക്കൊപ്പമെന്നാണ് സൂചന. ഡികെ ശിവകുമാറിനെ അനുനയിപ്പിക്കാനും ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇന്നലെ നിയമസഭാ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നിൽ നാടകീയ രംഗങ്ങളാണ് നടന്നത്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ചേരി തിരിഞ്ഞ് അണികൾ മുദ്രാവാക്യം ഉയർത്തിയിരുന്നു.
 

Share this story