പ്രപഞ്ചത്തെ അറിയാൻ അക്ഷീണം പരിശ്രമം തുടരും; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
Sep 2, 2023, 17:12 IST

ഇന്ത്യയുടെ ആദ്യ സൗര പഠന ദൗത്യമായ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണത്തിൽ ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിനായി പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള അക്ഷീണ പരിശ്രമം തുടരുമെന്ന് പ്രധാനമന്ത്രി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം വിജയകരമായതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം
പേടകത്തെ നിർദിഷ്ട ഭ്രമണപഥത്തിൽ സ്ഥാപിക്കാനായെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് പറഞ്ഞു. നാല് മാസം നീളുന്ന യാത്രയാണ് ആദിത്യ എൽ വണ്ണിനുള്ളത്. ഇന്ന് രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നാണ് ആദിത്യ എൽ വൺ കുതിച്ചുയർന്നത്.