ജി20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ല: മോദിയെ വിളിച്ചറിയിച്ച് വ്ലാഡിമിർ പുടിൻ
Aug 28, 2023, 21:20 IST

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കില്ലെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. പ്രധാനമന്ത്രി നരേന്ദ്ര മേദിയെ ഇക്കാര്യം ഫോണിലൂടെ വിളിച്ചറിയിക്കുകയായിരുന്നു. പകരം വിദേശകാര്യമന്ത്രി സെർജി ലവ്റോവിനെ അയയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചന്ദ്രയാൻ 3 വിജയകരമാക്കിയതിന് അഭിനന്ദന മറിയച്ച അദ്ദേഹം ബഹിരാകാശ മേഖലയിൽ ഒന്നിച്ചു പ്രവർത്തിക്കുന്ന കാര്യങ്ങളും സംസാര വിഷമായി. ഊർജമോഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലപ്പെടുത്തുന്ന കാര്യങ്ങളും , അടുത്തിടെ നടന്ന ബ്രിക്സ് ഉച്ചകോടിയിൽ ഊരുത്തിരിഞ്ഞ കാര്യങ്ങൾ ഉൾപ്പെടെ ഇരുവരും വിശകലനം ചെയ്തു.