പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കില്ല; സാക്ഷി മാലിക്

Ganes

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ മാത്രമേ ഗുസ്തിക്കാർ പങ്കെടുക്കുയുള്ളവെന്ന് സാക്ഷി മാലിക് പറഞ്ഞു. താനും പ്രതിഷേധിക്കുന്ന ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും ഉൾപ്പെടെയുള്ള മറ്റ് ഗുസ്തിക്കാരും പ്രശ്‌നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുകയുള്ളുവെന്ന് ഗുസ്തി താരം സാക്ഷി മാലിക് ശനിയാഴ്ച പറഞ്ഞു. 

ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാൽ മാത്രമേ ഞങ്ങൾ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കൂ. ഓരോ ദിവസവും മാനസികമായി ഞങ്ങൾ എന്താണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയില്ല," ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സാക്ഷിമാലിക് അറിയിച്ചു.

പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെതിരെ ജൂൺ 15നകം നടപടിയെടുത്തില്ലെങ്കിൽ ഗുസ്തിക്കാർ വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുമെന്ന് ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരായ കേസിലെ കുറ്റപത്രം പരാമർശിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. “ജൂൺ 15 നകം നടപടി സ്വീകരിച്ചില്ലെങ്കിൽ, ഞങ്ങൾ വലിയ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയും തീരുമാനമെടുക്കുകയും ചെയ്യുമെന്ന് ഞങ്ങൾ സർക്കാരിനോട് പറഞ്ഞിട്ടുണ്ട്,”

ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗിക പീഡനക്കേസിൽ ജൂൺ 15 നകം പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്ന് ബുധനാഴ്ച കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായുള്ള ഗുസ്തിക്കാരുടെ കൂടിക്കാഴ്ചയിൽ താക്കൂർ പറഞ്ഞിരുന്നു, ജൂൺ 30 നകം ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം ഗുസ്തിക്കാർക്ക് ഉറപ്പ് നൽകി. ഈ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ, ജൂൺ 15 വരെ തങ്ങളുടെ പ്രതിഷേധം നിർത്തിവയ്ക്കാൻ ഗുസ്തിക്കാർ സമ്മതിച്ചിരുന്നു.

Share this story